തിരുവനന്തപുരം : ബെവറജസ് കോർപ്പറേഷന്റെ ചില്ലറവില്പനകേന്ദ്രങ്ങളിൽനിന്നുള്ള മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ് സംവിധാനം കൊണ്ടുവരുന്നു. കുപ്പികളിൽ ഘടിപ്പിക്കുന്ന ടാഗ് നീക്കംചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാൽ അലാറം മുഴങ്ങുന്ന വിധത്തിലാണ് ക്രമീകരണം.
പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം പവർഹൗസ് ഷോറൂമിലാണ് ഈ സംവിധാനം ആദ്യമായി നടപ്പാക്കിയിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് സ്വയം ടാഗ് നീക്കംചെയ്യാൻ കഴിയില്ല.
.മുന്തിയയിനം മദ്യക്കുപ്പികളിലാണ് ആദ്യം ടാഗുകൾ സ്ഥാപിക്കുക. വില്പനസമയത്ത് ടാഗുകൾ നീക്കംചെയ്യാനുള്ള ക്രമീകരണം ക്യാഷ് കൗണ്ടറിലുണ്ടാകും. ഉപഭോക്താക്കൾക്ക് സ്വയം ടാഗ് നീക്കംചെയ്യാൻ കഴിയില്ല.ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം മദ്യവില്പനകേന്ദ്രങ്ങളിൽ നടക്കുന്ന മോഷണങ്ങൾ കാര്യക്ഷമമായി തടയുകയാണ്. അതോടൊപ്പം ഉപഭോക്തൃ സേവനത്തിൽ തടസം സൃഷ്ടിക്കാതെ. സുരക്ഷ ഉറപ്പാക്കുക എന്നതുമാണ്. .

