വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമാണെന്ന് റിപ്പോർട്ട്. രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ ബാധിച്ചതായും വത്തിക്കാൻ അറിയിച്ചു. സി.ടി സ്കാൻ പരിശോധനയിലൂടെയാണ് ഗുരുതരമായ ന്യുമോണിയ കണ്ടെത്തിയത്. അണുബാധയ്ക്കുള്ള ആന്റിബയോട്ടിക്, കോർട്ടിസോൺ തെറാപ്പി ചികിത്സ പുരോഗമിക്കുകയാണ്. മാർപാപ്പ തനിക്കുവേണ്ടി പ്രാർഥിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
ഫെബ്രുവരി 14-നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഫ്രാൻസിസ് മാർപാപ്പയെ ഫെബ്രുവരി 14-നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസകോശ അണുബാധയെ തുടർന്ന് ബുദ്ധിമുട്ടിലായിരുന്നു.
പ്രാർഥനയിൽ മുഴുകി ആയിരങ്ങൾ
മാർപാപ്പ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ആശുപത്രിയുടെ മുൻപിൽ ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിനായി പ്രാർഥനയിൽ മുഴുകിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് ഞായറാഴ്ച വരെ മാർപാപ്പയുടെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.