കാനഡയിൽ 76 യാത്രക്കാരുമായി ഡെൽറ്റ എയർലൈൻസ് ജെറ്റ് അപകടത്തിൽപ്പെട്ടു

ടൊറന്റോ :കാനഡയിലെ ടൊറന്റോ എയർപോർട്ടിൽ ഡെൽറ്റ എയർലൈൻസ് ജെറ്റ് അപകടത്തിൽപ്പെട്ടു. 80 പേരുമായി യാത്ര ചെയ്യുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യു.എസ്.യിലെ മിനിയാപോളിസിൽ നിന്ന് 76 യാത്രക്കാരും 4 ജീവനക്കാരുമൊപ്പം വന്ന എൻഡീവർ എയർ ഫ്ലൈറ്റ് 4819 ആണ് അപകടത്തിൽപ്പെട്ടത്.

.ക്രാഷ് ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു

ടൊറന്റോ എയർപോർട്ടിലാണ് അപകടം നടന്നത്. ഫെബ്രുവരി 16 ഞായറാഴ്ച കിഴക്കൻ കാനഡയിൽ വലിയ മഞ്ഞുവീഴ്ചയുണ്ടായിരുന്നു. ടൊറന്റോയിൽ ശക്തമായ കാറ്റും അനുഭവപ്പെട്ടു. ഇതുമൂലം നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്ന.ക്രാഷ് ലാൻഡ് ചെയ്ത വിമാനം തലകീഴായി മറിഞ്ഞു. കനത്ത കാറ്റാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്.

മൂന്ന് പേരുടെ നില ഗുരുതരം

17 പേർക്ക് പരിക്കേറ്റുവെന്നും, അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.അപകടത്തെ തുടർന്ന് എല്ലാ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ഫെഡറൽ ട്രാൻസ്‌പോർട്ട് മന്ത്രി അനിത ആനന്ദ് വ്യക്തമാക്കി. അപകടത്തിൽ ആളപായമില്ലെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് അന്വേഷണം ആരംഭിച്ചതായി കാനഡയുടെ ട്രാൻസ്‌പോർട്ടേഷൻ സുരക്ഷാ ബോർഡ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →