വർക്കല : പൂർണാ എഡ്യൂക്കേഷൻ ഫൗണ്ടേഷൻ പുരസ്‌കാരം ഗായിക കെ. എസ്. ചിത്രയ്ക്ക്,. മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാറാണ് പുരസ്കാരം സമ്മാനിച്ചത്. .അയിരൂർ എം.ജി.എം മോഡൽ സ്‌കൂളിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. വി. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖ്യാതിഥിയായിരുന്നു.
പങ്കെടുത്തവർ:
എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി. എസ്. ആർ. എം, ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. പി. കെ. സുകുമാരൻ, എം. ശ്യാമളാദേവി, സജിത്ത് വിജയരാഘവൻ, ഡോ. എസ്. ജയപ്രകാശ്, വി. ഹരിദേവ് തുടങ്ങിയവർ പ്രസംഗിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി എസ്. പൂജ സ്വാഗതവും, എം.ജി. കെ. പിള്ള നന്ദിയും പറഞ്ഞു.