ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ ഊർജ്ജക്ഷമതയുള്ള വൈദ്യുത ഉപകരണങ്ങളുടെ വിതരണം ആരംഭിച്ചു

കവരത്തി: കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിൻ്റെ കീഴിൽ ലക്ഷദ്വീപിൽ  വൈദ്യുതി സംരക്ഷണത്തിനായി  ഡിമാൻഡ് സൈഡ് മാനേജുമെന്റ് (DSM) പ്രക്രിയകൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകളിൽ  ഊർജ്ജ കാര്യക്ഷമതയുള്ള വൈദ്യുത  ഉപകരണങ്ങളുടെ  വിതരണമാരംഭിച്ചു.

എനർജി എഫിഷ്യൻസി ബ്യൂറോ (BEE) , ലക്ഷദ്വീപ്  വൈദ്യുതി വകുപ്പ്, ICF കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായാണ്  ദ്വീപുകളിൽ DSM പദ്ധതികൾ നടപ്പിലാക്കുന്നത്.

കവരത്തി ദ്വീപിൽ നടന്ന  വൈദ്യുതിക്ഷമതയുള്ള  ഉപകരണങ്ങളുടെ വിതരണ  ചടങ്ങിൽ ശ്രീ മിലിന്ദ് ദിയോർ, സെക്രട്ടറി, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, ശ്രീ. ധർവേഷ് ഖാൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, ലക്ഷദ്വീപ് വൈദ്യുതി വകുപ്പ്, ശ്രീ പവൻ തിവാരി, ഡയറക്ടർ, ഐസിഎഫ് കൺസൾട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ശ്രീ. അൻവർ സാദത്ത് സി.ടി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ലക്ഷദ്വീപ് വൈദ്യുതി വകുപ്പ് എന്നിവർ  പങ്കെടുത്ത് സംസാരിച്ചു.

ആന്ധ്രാപ്രദേശ്, കേരളം, ആൻഡമാൻ & നിക്കോബാർ,  ലക്ഷദ്വീപ്  ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് DSM പദ്ധതികൾ പുരോഗമിക്കുന്നതെന്ന്  ശ്രീ മിലിന്ദ് ദിയോർ പറഞ്ഞു.

ഈ പദ്ധതിയിലൂടെ  ലോഡ് മാനേജ്മെന്റും വൈദ്യുതിക്ഷമതാ നടപടികളും നടപ്പാക്കുന്നതിലൂടെ വൈദ്യുതി  ഉപഭോഗത്തിൽ കുറഞ്ഞത് 10% കുറവ് വരുകയും അതിലൂടെ ഉല്പാദന  മേഖലയുടെ ശേഷി വർധിക്കുമെന്നും  ശ്രീ. ധർവേഷ് ഖാൻ അറിയിച്ചു. ഒപ്പം മാസ വൈദ്യുതി ബില്ലുകളിൽ വലിയ ലാഭമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →