കോപ്പൻഹേഗൻ: ദിനോസറുകളുടെ കാലത്തെ ഛർദി ഫോസില്‍ രൂപത്തില്‍ ലഭിച്ചെന്നു ഡെൻമാർക്കിലെ ഫോസില്‍ ഗവേഷകൻ പീറ്റർ ബെന്നിക്.
. യുനെസ്കോ പട്ടികയിലുള്ള സ്റ്റീവൻസ് ക്ലിന്‍റ് എന്ന കടലോര പാറക്കെട്ടില്‍നിന്നാണു ഇതു കണ്ടെടുത്തത്. കടലിനടിയിലെ ജീവിവർഗമായ സീ ലില്ലീസിന്‍റെ ശേഷിപ്പുകള്‍ അപ്രതീക്ഷിതമായി കണ്ണില്‍ പെട്ടതാണു നിർണായക കണ്ടെത്തലിലേക്ക് നയിച്ചതെന്നു അദ്ദേഹം പറഞ്ഞു. 66 മില്യണ്‍ വർഷങ്ങള്‍ക്കു മുൻപ് നിലനിന്നിരുന്ന ക്രിറ്റേഷ്യസ് കാലഘട്ടത്തില്‍നിന്നുള്ള വസ്തുവാണ് ഇതെന്നാണു നിഗമനം.
അക്കാലത്തെ ആവാസ വ്യവസ്ഥയെക്കുറിച്ചും ആഹാര ശൃംഖലയെക്കുറിച്ചും . മനസിലാക്കാനുതകുന്ന കണ്ടുപിടിത്തം
മ്യൂസിയം ഓഫ് ഈസ്റ്റ് ഇംഗ്ലണ്ടിലാണ് ഇതു പരിശോധിച്ചു സ്ഥിരീകരിച്ചത്. അക്കാലത്ത് ജീവിച്ചിരുന്ന മത്സ്യങ്ങളും തിമിംഗലങ്ങളും സീ ലില്ലികളെ ആഹാരമാക്കിയിരുന്നു. എന്നാല്‍ ഇത് ദഹിക്കാൻ പ്രയാസമായിരുന്നതിനാല്‍ ഛർദിക്കുക പതിവായിരുന്നു. അക്കാലത്തെ ആവാസ വ്യവസ്ഥ യെക്കുറിച്ചും ആഹാര ശൃംഖലയെക്കുറിച്ചും കൂടുതല്‍ മനസിലാക്കാനുതകുന്ന കണ്ടുപിടിത്തമാണിതെന്ന് പീറ്റർ ബെന്നിക് പറഞ്ഞു