ഡല്‍ഹിയിൽ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി യാകുമെന്ന് അരവിന്ദ്കെജ്‌രിവാള്‍

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയിച്ചാല്‍ മനീഷ് സിസോദിയ വീണ്ടും ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍.മനീഷ് സിസോദിയ ഇത്തവണ മത്സരിക്കുന്ന ജംഗ്പുര മണ്ഡലത്തിലെ പൊതുയോഗത്തിലാണ് അരവിന്ദ് കെജ്‌രിവാള്‍ ഇക്കാര്യം അറിയിച്ചത്.

മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് 2023 മാർച്ചില്‍ സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.

“അദ്ദേഹം സർക്കാരില്‍ ഉപമുഖ്യമന്ത്രിയാകും. അദ്ദേഹത്തോടൊപ്പം നിങ്ങളെല്ലാവരും ഉപമുഖ്യമന്ത്രിമാരാകും,” അരവിന്ദ് കെജ്‌രിവാള്‍ സമ്മേളനത്തില്‍ പറഞ്ഞു. എഎപി സർക്കാരിന്‍റെ ഭൂരിഭാഗം സമയത്തും അരവിന്ദ് കെജ്രിവാളിന്‍റെ ഡെപ്യൂട്ടി ആയി സേവനമനുഷ്ഠിച്ച മനീഷ് സിസോദിയയെ ഡല്‍ഹി മദ്യ എക്സൈസ് നയവുമായി ബന്ധപ്പെട്ട് 2023 മാർച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു.

പട്പർഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ് മനീഷ് സിസോദിയ. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജംഗ്പുരയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →