ഏകീകൃത സിവില്‍ കോഡ് (യുസിസി) അനിവാര്യമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ അഖണ്ഡതയ്ക്ക് ഏകീകൃത സിവില്‍ കോഡ് (യുസിസി) അനിവാര്യമാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസും രാജ്യസഭാ എംപിയുമായ രഞ്ജൻ ഗൊഗോയ്. ജനങ്ങളുമായി സമവായമുണ്ടാക്കിയശേഷം സർക്കാർ ഇതു നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്‌എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അorganised ദ്ദേഹം.

നിയമം മതങ്ങളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമല്ല.

നിയമം മതങ്ങളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമല്ല. ദത്തെടുക്കല്‍, വിവാഹം, വിവാഹ മോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിലെല്ലാം യുസിസി സ്വാധീനം ചെലുത്തും. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള മാർഗങ്ങളില്‍ ഒന്നാണിത്. രാജ്യത്ത് വൈവിധ്യമാർന്ന ആചാരങ്ങളും സമ്പ്രദായങ്ങളും നിലനില്‍ക്കുന്നു. ഇത്തരത്തില്‍ ഇത്രയധികം വ്യക്തിനിയമങ്ങള്‍ രാജ്യത്തിനു താങ്ങാൻ കഴിയില്ല. അതിനാല്‍ ഏക വ്യക്തി നിയമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →