അബുജ: നൈജീരിയയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച് പ്രദേശവാസികളായ 80 പേർ മരിച്ചു..നോർത്ത് സെൻട്രല്‍ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം. സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പേർക്ക് പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്നുപെട്രോള്‍ കൊണ്ടുപോകാനായി നിരവധി പേർ സംഭവസ്ഥലത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം.
2024 സെപ്റ്റംബറില്‍ സമാനമായ ദുരന്തത്തില്‍ 48 പേർ മരിച്ചിരുന്നു.
നൈജർ ഹൈവേയില്‍ അപകടങ്ങള്‍ ആവർത്തിക്കുന്നതിനാല്‍ ബോധവത്കരണം നടത്താൻ നാഷണല്‍ ഓറിയന്‍റേഷൻ ഏജൻസിയോട് പ്രസിഡന്‍റ് നിർദേശിച്ചു. 2024 സെപ്റ്റംബറില്‍ നൈജറിലെ ഹൈവേയിലെ സമാനമായ ദുരന്തത്തില്‍ 48 പേർ മരിച്ചിരുന്നു.
