പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
.നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം.

ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് മന്ത്രി വീണാ ജോർജ്

കടുത്ത വെയിലും അസുഖവും മൂലം നിരവധി പശുക്കളാണ് ചത്തത്. ഒരു പശുവിന് 37,500 രൂപ വരെ സഹായം നല്‍കി. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 22 കോടി രൂപ വകയിരുത്തിയതായും മന്ത്രി പറഞ്ഞു. ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി വീണാ ജോർജ് പറഞ്ഞു.ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. വി.പി ഉണ്ണികൃഷ്ണൻ, മണി വിശ്വനാഥ്,ഒ.ബി മഞ്ജു, ജനപ്രതിനിധികള്‍, ക്ഷീരസംഘം അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →