കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ചരല്‍ക്കുന്നിൽ

പത്തനംതിട്ട: കേരളകോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് ഇന്നും നാളെയും ചരല്‍ക്കുന്ന് ക്യാമ്പ സെന്‍ററില്‍ നടക്കും. ജനുവരി 13 ന് ഉച്ചകഴിഞ്ഞ് മൂന്നിന് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ , സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ ടി.യു. കുരുവിള, കെ. ഫ്രാന്‍സിസ് ജോര്‍ജ് എം പി, തോമസ് ഉണ്ണിയാടന്‍, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ അപു ജോസഫ് ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.

ആനുകാലിക വിഷയങ്ങളും ചര്‍ച്ചയാകും

ക്യാമ്പില്‍ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള ആനുകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വര്‍ഗീസ് മാമ്മന്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →