ശബരിമലയില്‍ നാളെ (ജനുവരി 14) മകരവിളക്ക്

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായി പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പുറപ്പെട്ടു.മകരവിളക്കുനാള്‍ അയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയാണ് ഉച്ചയ്ക്ക് പന്തളത്തു നിന്നും കാല്‍നടയായി പുറപ്പെട്ടത്.Thiruvabharana Yathra, started, Pandhalam,

13ന് ന് പമ്പ സംഗമവും പമ്പ വിളക്കും നടക്കും

പരമ്പരാഗത പാതയിലൂടെയുള്ളയാത്ര 14ന് വൈകുന്നേരം ശബരിമലയിലെത്തും. തുടർന്ന് തിരുവാഭരണങ്ങള്‍ ചാർത്തി ദീപാരാധന നടക്കുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. 13ന് പമ്പ സംഗമവും പമ്പ വിളക്കും നടക്കും. മകരസംക്രമപൂജയും പതിനാലിനാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →