ദീപികയുടെ മുൻ പ്രാദേശിക ലേഖകന് സിബിഐ പ്രത്യേക കോടതിയുടെ പ്രശംസ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നിർണായകമായ തെളിവും മൊഴിയും നല്‍കാൻ സന്നദ്ധനായ ദീപികയുടെ മുൻ പ്രാദേശിക ലേഖകന് സിബിഐ പ്രത്യേക കോടതിയുടെ പ്രശംസ.കാഞ്ഞങ്ങാട് ലേഖകനായിരുന്ന മാധവൻ പാക്കമാണു കേസിലെ പ്രധാന തെളിവായ പ്രതികള്‍‌ സഞ്ചരിച്ചിരുന്ന വാഹനമായ സൈലോ കാറിലേക്കു പോലീസിനെ എത്തിച്ചത്. പാക്കം എന്ന സ്ഥലത്തു വാഹനം ഒളിപ്പിച്ചിരിക്കുകയാണെന്നും കാണിച്ചുതരാമെന്നും അറിയിച്ചായിരുന്നു പോലീസിന് മാധവന്‍റെ ഫോണ്‍ കോള്‍. പോലീസ് ഉടൻ പാക്കത്തേക്ക് പുറപ്പെട്ടു. വഴിയില്‍ മാധവനും പോലീസ് സംഘത്തിനൊപ്പം ചേർന്നു. ചെറുട്ടയില്‍ പൂഴിമണ്‍ റോഡിലൂടെ നീങ്ങിയപ്പോള്‍ ഒളിപ്പിച്ചനിലയില്‍ കാർ കണ്ടെത്തി. വാഹന ഉടമ സജി സി. ജോർജ് ആണെന്നും പോലീസ് കണ്ടെത്തി.

മാധവന്‍റെ മൊഴി വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.

സജിയെ ചോദ്യം ചെയ്‌തെങ്കിലും ആരാണു വാഹനം ഒളിപ്പിച്ചതെന്നു വ്യക്തമായ മറുപടി നല്‍കിയില്ല. ഈ സമയം ഉദുമ മുൻ എംഎല്‍എ കെ.വി. കുഞ്ഞിരാമൻ, ഭാസ്‌കരൻ വെളുത്തോളി, രാഘവൻ, മണികണ്ഠൻ തുടങ്ങിയവരെത്തി പോലീസിനെ ഭീഷണിപ്പെടുത്തി. മഞ്ചേശ്വരം സിഐ സിബി അവിടെ എത്തിയെങ്കിലും കുഞ്ഞിരാമന്‍റെ നേതൃത്വത്തില്‍ സജിയെ ബലമായി പോലീസ് ജീപ്പില്‍നിന്നു മോചിപ്പിച്ച്‌ കൊണ്ടുപോകുകയായിരുന്നു. ഇതിനെല്ലാം മാധവൻ സാക്ഷിയായിരുന്നു. മാധവൻ വിചാരണവേളയില്‍ വിശദമായി തെളിവ് നല്‍കിയെന്ന് വിധിന്യായത്തില്‍ പറയുന്നു. മാധവന്‍റെ മൊഴി വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി. ഇതു സംബന്ധിച്ച വാർത്തയും വാഹനത്തിന്‍റെ ചിത്രവും 2019 ഫെബ്രുവരി 19ന് ദീപിക പ്രസിദ്ധീകരിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →