പീരുമേട് പരുന്തുംപാറയിൽ ഇനി കുതിരസവാരിയും

പീരുമേട് : പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കുതിര സവാരിയും നടത്താം. തിരുവനന്തപുരത്ത് നിന്ന് രണ്ടു കുതിരകളെയാണ് ഇതിനായി എത്തിച്ചിട്ടുള്ളത്. ഒരു ട്രിപ്പ് യാത്ര ചെയ്യുന്നതിന് 150 രൂപയാണ് ചാർജ്ജ്. കുതിര സവാരിയുടെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു.

കൂടുതല്‍ കുതിരകളെ എത്തിക്കും

ടൂറിസ്റ്റുകളുടെ ആവശ്യത്തിന് അനുസരിച്ച്‌ കൂടുതല്‍ കുതിരകളെ എത്തിക്കുന്നത് ആലോചനയിലുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത്‌ മെമ്പർ എ. രാമൻ അദ്ധ്യക്ഷത വഹിച്ചു. പീരുമേട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ജെ.തോമസ്, മെമ്പർമാരായ പി. എബ്രഹാം, സബീന താഹ, ബീന ജോസഫ്, പൊതുപ്രവർത്തകരായ സി.ആർ. സോമൻ, വൈ.എം. ബെന്നി എന്നിവർ സംസാരിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →