യൂറോപ്യൻ യൂണിയന് നേരെ ഭീഷണിയുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുമായി വ്യാപാര വിടവ് കുറച്ചില്ലെങ്കില്‍ യൂറോപ്യൻ യൂണിയൻ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് (20.12.2024) യൂറോപ്യൻ യൂണിയനെ ഭീഷണിപ്പെടുത്തി.എണ്ണയുടെയും വാതകത്തിൻ്റെയും ഭൂരിഭാഗവും യൂറോപ്യൻ യൂണിയൻ യുഎസില്‍ നിന്ന് വാങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍, അധിക താരിഫ് ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാര കമ്മി 202.5 ബില്യണ്‍ ഡോളറാണ്.

ട്രംപ് തൻ്റെ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ഇക്കാര്യം പറഞ്ഞത്. ഏറെക്കാലമായി യൂറോപ്പ് യുഎസിൻ്റെ മേല്‍ കുതിരകയറുകയാണ്. അത് സംഭവിക്കാൻ ഞങ്ങള്‍ അനുവദിച്ചു. ഇങ്ങനെ തുടർന്നാണ് നാറ്റോയ്ക്ക് യുഎസ് നല്‍കുന്ന എല്ലാ അധിക ധനസഹായവും നിർത്തുമെന്ന് ട്രംപ് പറഞ്ഞു. 2022-ലെ വിവരങ്ങള്‍ പ്രകാരം യൂറോപ്യൻ യൂണിയനുമായുള്ള അമേരിക്കയുടെ നിലവിലെ വ്യാപാര കമ്മി 202.5 ബില്യണ്‍ ഡോളറാണ്.

മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ നടത്തിയ മോശമായ ഇടപാടുടെ ഫലമാണ് അമേരിക്ക ഇപ്പോള്‍ അനുഭവിക്കുന്നത്

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളില്‍ നിന്നുള്ള അമേരിക്കൻ ഇറക്കുമതി ആ വർഷം 553.3 ബില്യണ്‍ ഡോളറായിരുന്നപ്പോള്‍ യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി 350.8 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാര അസന്തുലിതാവസ്ഥയെ വേഗത്തില്‍ പരിഹരിക്കാനാണ് ട്രംപിന്റെ ശ്രമം. യുഎസില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ നടത്തിയ മോശമായ ഇടപാടുടെ ഫലമാണ് അമേരിക്ക ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ഉയർന്ന താരിഫുകള്‍ ഇത് പരിഹരിക്കുമെന്ന് ട്രംപ് വിശ്വസിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →