മുംബൈ: പലസ്തീനെ പിന്തുണച്ച് എത്തിയ വയനാട് എം.പി പ്രിയങ്ക വാദ്രയെ വിമർശിച്ച് പ്രശസ്ത ബോളിവുഡ് താരം പ്രീതി സിൻഡ.സോഷ്യല്‍ മീഡിയ ആയ എക്‌സിലൂടെയായിരുന്നു താരം വിമർശനവുമായി രംഗത്ത് എത്തിയത്. പ്രിയങ്കയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു വിമർശനം. കഴിഞ്ഞ ദിവസം പാർലമെന്റിലേക്ക് പലസ്തീനെ അനുകൂലിക്കുന്ന, പലസ്തീന്റെ പേരും, തണ്ണി മത്തങ്ങയുടെ ചിത്രവും ഉള്ള ബാഗ് ധരിച്ചായിരുന്നു പ്രിയങ്ക എത്തിയത്. ഇത് മാദ്ധ്യമങ്ങളില്‍ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിനെ പ്രശംസിച്ച് ഇടത് പക്ഷ- ജിഹാദികള്‍ ഉള്‍പ്പെടെ രംഗത്ത് എത്തി. ഇതിന് പിന്നാലെ ആയിരുന്നു പ്രീതി സിൻഡയുടെ വിമർശനം.
ഒന്നുകില്‍ ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക, അല്ലെങ്കില്‍ പിന്തുണയ്ക്കുന്ന രാജ്യത്ത് പോയി ജീവിക്കുക
പലസ്തീനെ പിന്തുണച്ചുള്ള ബാഗുമായി പാർലമെന്റില്‍ എത്തിയ പ്രിയങ്ക വാദ്രയ്‌ക്കെതിരെ രൂക്ഷമായ വിമർശനം ആണ് ഉയർന്നത്. ഇതിന് പിന്നാലെ ഇന്ന് (17.12.2024)ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനെന്ന പേരില്‍ മറ്റൊരു ബാഗുമായി പ്രിയങ്ക പാർലമെന്റില്‍ എത്തിയിരുന്നു. ഒന്നുകില്‍ നാം ജീവിക്കുന്ന രാജ്യത്തെ പിന്തുണയ്ക്കുക, അല്ലെങ്കില്‍ പിന്തുണയ്ക്കുന്ന രാജ്യത്ത് പോയി ജീവിക്കുക എന്നായിരുന്നു പ്രീതി സിൻഡ കുറിച്ചത്.
ഈ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേർ രംഗത്ത് എത്തി. എക്‌സ് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.