ദില്ലി : അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെ വിമാനത്തിലെ ഇന്ധനം തീർന്നു. ഡല്‍ഹിയില്‍ നിന്ന് ന്യൂജേഴ്സിയിലേക്കുള്ള യുണൈറ്റഡ് എയർലൈനിന്റെ യുഎ 83 വിമാനമാണ് അപ്രതീക്ഷിതമായി ബോസ്റ്റണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ച് വിടേണ്ടി വന്നത്.
.സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുന്ന സമയത്താണ് ഇന്ധനക്കുറവ് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാൻ ഏറ്റവും അടുത്ത വിമാനത്താവളമായ ബോസ്റ്റണില്‍ ഇറക്കുകയായിരുന്നു.
ഏറ്റവും ദൈർഘ്യമുള്ള ആകാശ യാത്രകളിലൊന്നാണ് ഡല്‍ഹി- അമേരിക്ക സർവീസ്
ഡിസംബർ 17 രാവിലെ 10 മണിയോടെയാണ് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ യുണൈറ്റഡ് എയർലൈൻ വിമാനം സുരക്ഷിതമായി ഇറങ്ങിയത്. ഇന്ധനം നിറച്ച ശേഷം 1.12ഓടെ മൂന്ന് മണിക്കൂർ വൈകിയാണ് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം നെവാർക്കില്‍ പ്രാദേശിക സമയം 2.11ഓടെയാണ് സുരക്ഷിതമായി ഇറങ്ങിയത് ഏറ്റവും ദൈർഘ്യമുള്ള ആകാശ യാത്രകളിലൊന്നാണ് ഡല്‍ഹിയില്‍ നിന്ന് അമേരിക്കയിലേക്ക് ഉള്ളത്. 16 മണിക്കൂറാണ് സാധാരണഗതിയില്‍ ഇതിനായി വേണ്ടി വരുന്നത്
