ഡിജിറ്റല്‍ റോഡ് സുരക്ഷാ പഠന പ്ലാറ്റ്‌ഫോമായ ഇ-ഗുരുകുലിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ലക്‌നൗ: നൂതന ഡിജിറ്റല്‍ റോഡ് സുരക്ഷാ പഠന പ്ലാറ്റ്‌ഫോമായ ഇ-ഗുരുകുല്‍ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു. ഇന്ത്യയില്‍ റോഡ് സുരക്ഷാ സംസ്‌കാരം വളർത്തിയെടുക്കുന്നതിനായി ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്‌.എം.എസ്‌.ഐ)യുടെ സീനിയർ ഡയറക്ടർ എച്ച്‌ആർ ആൻഡ് അഡ്മിനിസ്‌ട്രേഷനും ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി വിനയ് ധിംഗ്ര, ഡയറക്ടർ കട്‌സുയുകി ഒസാവ എന്നിവരും ഹോണ്ടയിലെയും സംസ്ഥാന സർക്കാരിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

മൂന്ന് പ്രായ ഗണത്തില്‍പ്പെട്ടവർക്കായാണ് പരിശീലന മൊഡ്യളുകള്‍

ഇ-ഗുരുകുല്‍ പ്ലാറ്റ്‌ഫോം റോഡ് സുരക്ഷാ വിദ്യാഭ്യാസത്തിന് 5 മുതല്‍ 8 വയസ് വരെ : 7 മിനിറ്റ് മൊഡ്യൂള്‍, 9 മുതല്‍ 15 വയസ്: 9 മിനിറ്റ് മൊഡ്യൂള്‍,16 മുതല്‍ 18 വയസ്: 7 മിനിറ്റ് മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് പ്രായ ഗണത്തില്‍പ്പെട്ടവർക്കായാണ് പരിശീലന മൊഡ്യളുകള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. ഈ മൊഡ്യൂളുകള്‍ കന്നഡ, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് എന്നിങ്ങനെ വിവിധ ഭാഷകളില്‍ ലഭ്യമാണ്.

ചെറുപ്പത്തില്‍ തന്നെ റോഡ് സുരക്ഷയെക്കുറിച്ച്‌ നല്ല ചിന്താഗതി വളർത്തിയെടുക്കുകയാണ് ലക്ഷ്യം

.എച്ച്‌.എം.എസ്‌.ഐയുടെ സി.എസ്.ആർ കാഴ്ചപ്പാടിന്റെ കാതല്‍ റോഡ് സുരക്ഷയാണ്. ചെറുപ്പത്തില്‍ തന്നെ റോഡ് സുരക്ഷയെക്കുറിച്ച്‌ നല്ല ചിന്താഗതി വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ യുവ റോഡ് സുരക്ഷാ ചാമ്പ്യന്മാർ ഉത്തരവാദിത്തമുള്ള റോഡ് ഉപയോക്താക്കള്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളെയും കുടുംബത്തെയും ഇതിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യും. 2050ഓടെ ട്രാഫിക് മരണങ്ങള്‍ഒഴിവാക്കുക എന്ന ഹോണ്ടയുടെ ആഗോള കാഴ്ചപ്പാടിലേക്ക് സംഭാവന നല്‍കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് ഇഗുരുകുലിന്റെ തുടക്കം കുറിക്കല്‍ എന്ന് ഹോണ്ട ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി വിനയ് ധിംഗ്ര അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →