റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ : തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കും

ചെന്നൈ: തിരുവനന്തപുരത്തും കൊല്ലത്തും റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടക്കുന്നതിനാല്‍, പരീക്ഷയെഴുതാൻ പോകുന്നവരുടെ സൗകര്യാർത്ഥം തിരുവനന്തപുരത്തിനും നാഗർകോവിലിനുമിടയില്‍ പ്രത്യേക ട്രയിൻ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 2024 നവംബർ 24 ഞായർ മുതല്‍ 28 വ്യാഴം വരെ ആയിരിക്കും പ്രത്യേക ട്രയിൻ സർവീസ്.

നവംബർ 25 തിങ്കള്‍ മുതല്‍ 29 വെള്ളിയാഴ്ച വരെ പുലർച്ചെ 2 മണിക്ക്

രാത്രി 9.15ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക തീവണ്ടി ( നമ്പർ 06065) അന്നേ ദിവസം രാത്രി 10.40ന് നാഗർകോവില്‍ ജംഗ്ഷനില്‍ എത്തും. പ്രത്യേക ട്രയിൻ നമ്പർ 06066 , നവംബർ 25 തിങ്കള്‍ മുതല്‍ 29 വെള്ളിയാഴ്ച വരെ പുലർച്ചെ 2 മണിക്ക് നാഗർകോവില്‍ ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട് അതേ ദിവസം 3.25 ന് തിരുവനന്തപുരത്തെത്തും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →