മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്

.തിരുവല്ല: പുഷ്പഗിരി സ്ഥാപനത്തിലെ ജീവനക്കാരുടെ വെല്‍ഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള മാനവസേവ പുരസ്കാരം കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു സമ്മാനിക്കും.2024 നവംബർ 20 ന് രാവിലെ 11ന് പുഷപഗിരി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എൻ. വാസവൻ പുരസ്കാരദാനം നിർവഹിക്കും

മൂന്നര പതിറ്റാണ്ടിലേറെയായി വിവിധ മേഖലകളില്‍ കർദിനാള്‍ മാർ ക്ലീമിസ് ബാവ നല്‍കിവരുന്ന സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ് , ഫാ.ജോസ് കല്ലുമാലിക്കല്‍ , മുൻ ഡിജിപി ജേക്കബ് പുന്നൂസ്, സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ സാജൻ ഫിലിപ്പ്, അസിസ്റ്റന്‍റ് രജിസ്ട്രാർ അജിതാകുമാരി തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →