2024ലെ തൃക്കാർത്തിക പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

മലപ്പുറം: കാടാമ്പുഴ ഭഗവതി ദേവസ്വത്തിന്റെ 2024ലെ തൃക്കാർത്തിക പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക്. ദേവസ്വത്തിന്റ ആറാമത് പുരസ്‌കാരമാണ് കെ എസ് ചിത്രയ്ക്ക് സമ്മാനിക്കുന്നത്. 25000 രൂപയും ദാരു ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹത്തിന്റ വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവർക്ക് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കി വരുന്നത്.

വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠ ദിനമായി ആഘോഷിക്കുന്നത്.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ഡിസംബർ 7 മുതല്‍ 13 വരെ നടക്കുന്ന തൃക്കാർത്തിക മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസംബർ 7 ന് വൈകുന്നേരം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച്‌ കെ എസ് ചിത്രക്ക് പുരസ്‌കാരം സമർപ്പിക്കും. വൃശ്ചിക മാസത്തിലെ കാർത്തിക നാളാണ് കാടാമ്പുഴ ഭഗവതിയുടെ പ്രതിഷ്ഠ ദിനമായി ആഘോഷിക്കുന്നത്.

കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

ഡിസംബർ 13 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ തൃക്കാർത്തിക. അന്നേ ദിവസം പുലർച്ചെ 3 മുതല്‍ ക്ഷേത്രത്തില്‍ തൃക്കാർത്തിക ദീപം തെളിയിക്കും. രാവിലെ 10 മുതല്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന വിഭവസമൃദമായ പിറന്നാള്‍ സദ്യയും ഉണ്ടായിരിക്കും. തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 7 മുതല്‍ പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ അരങ്ങേറും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →