ചാച്ചാ നെഹ്റുവിന്റെ ഓർമ്മകള്‍ കുട്ടികള്‍ക്ക് പ്രചോദനമാണെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളും ബഹുസ്വരതയും ഉള്‍ക്കൊണ്ട് യഥാർത്ഥ ചരിത്രം മനസ്സിലാക്കി മുന്നേറാൻ ചാച്ചാ നെഹ്റുവിന്റെ ഓർമ്മകള്‍ കുട്ടികള്‍ക്ക് പ്രചോദനമാണെന്ന് മന്ത്രി ആർ.ബിന്ദു .നവംബർ 14 ന് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ മാനവീയം വീഥിയില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നെഹ്റു സ്മൃതി സായാഹ്നവും ശിശുദിന റാലിയും നടന്നു

സംഘഗാനം,ചാച്ചാജി പ്രസംഗം,മോഹിനിയാട്ടം തുടങ്ങിയ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.മത്സര വിജയികള്‍ക്ക് മന്ത്രി ട്രോഫികള്‍ നല്‍കി.വി.കെ.പ്രശാന്ത് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.സിനിമാ – സീരിയല്‍ താരം ജോബി മുഖ്യാതിഥിയായി.ബാലഭവനിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →