ബ്രസീലില്‍ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും

ഡല്‍ഹി: 2024 നവംബർ 18, 19 തീയതികളില്‍ ബ്രസീലില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. .റിയോ ഡ ഷനേറയിലാണ് ജി-20 ഉച്ചകോടി നടക്കുക.

മോദി നൈജീരിയയും ​ഗയാനയും സന്ദർശിക്കും

16, 17 തീയതികളില്‍ മോദി നൈജീരിയ സന്ദർശിക്കും. നൈജീരിയൻ പ്രസിഡന്‍റ് ബോല അഹമ്മദ് ടിനുബുന്‍റെ ക്ഷണപ്രകാരമാണു സന്ദർശനം. 17 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. നവംബർ 19, 20, 21 തീയതികളില്‍ മോദി ഗയാന സന്ദർശിക്കും. 1968നുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാന സന്ദർശിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →