ടെല്‍ അവീവ്: അതിനൂതന മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്ത് ഇസ്രയേല്‍.അയണ്‍ ബീം എന്ന് പേരിട്ടിരിക്കുന്ന ഈ ആന്റി മിസൈല്‍ ലേസർ ഉപകരണം ഒരു വർഷത്തിനുള്ളില്‍ ഇസ്രയേല്‍ സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ഇസ്രയേല്‍ പ്രതിരോധ സേനയുടെ പുതിയൊരു അദ്ധ്യായം തന്നെ അയണ്‍ ബീം നിർവചിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
500 മില്യണ്‍ ഡോളറാണ് അയണ്‍ ബീം നിർമ്മാണത്തിനായി ഇസ്രയേല്‍ ചെലവഴിച്ചത്.
മിസൈലുകള്‍, ഡ്രോണ്‍, റോക്കറ്റ് തുടങ്ങി നേർക്കുവരുന്ന എന്തിനെയും അയണ്‍ ബീം നിർവീര്യമാക്കും. ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരെ അയണ്‍ ബീമിനെ പ്രയോജനപ്പെടുത്താനാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. പ്രകാശ വേഗത്തിലാണ് അയണ്‍ ബീം പ്രവർത്തിക്കുന്നത്. ഇസ്രയേലിന്റെ റാഫേല്‍ അഡ്‌വാൻസ്‌ഡ് ഡിഫൻസ് സിസ്‌റ്റമാണ് ഇത് വികസിപ്പിച്ചെടുത്തത്. 100 മീറ്ററില്‍ തുടങ്ങി കിലോമീറ്ററുകളോളം അകലെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് വരെ അയണ്‍ ബീം എത്തും. ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള മാഗസിൻ പരിധിയില്ലാത്തതാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഏറ്റവും ചെറിയ സിഗ്നല്‍ രേഖപ്പെടുത്തുന്ന ഡ്രോണുകളെ പോലും അയണ്‍ ബീം ഉപയോഗിച്ച് തകർക്കാൻ കഴിയുമെന്ന് ഇസ്രയേലി പ്രതിരോധവൃത്തങ്ങള്‍ വ്യക്തമാക്കി.500 മില്യണ്‍ ഡോളറാണ് ഇതിനായി ഇസ്രയേല്‍ ചെലവഴിച്ചത്.
