തിരുവനന്തപുരം: സാമൂഹിക സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാല്‍.നവംബറിലെ ക്ഷേമപെൻഷൻ നവംബർ 7 ബുധനാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.62 ലക്ഷം പേർക്കാണ് 1600 രൂപ വീതം പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഒക്ടോബറിലെ ക്ഷേമപെൻഷൻ വിതരണം അടുത്ത ദിവസങ്ങളില്‍ പൂർത്തിയാകും.
കുടിശികയുളളതിൽ. ഒരു ഗഡു നവംബർ അവസാനത്തോടെ നല്‍കാൻ ആലോചിക്കുന്നുണ്ട്.
മുൻകാലത്തെ അഞ്ചു ഗഡു ക്ഷേമപെൻഷൻ കുടിശികയുണ്ട്. ഇതില്‍ ഒരു ഗഡു നവംബർ അവസാനത്തോടെ നല്‍കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഓണത്തോട് അനുബന്ധിച്ച് മൂന്നു ഗഡു പെൻഷൻ വിതരണം ചെയ്തിരുന്നു
