വർക്കല: വിവാഹത്തിൻ്റെ മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വച്ച് 13.5 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ യുവാവിനെ വർക്കല പൊലീസ് പിടികൂടി.നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) ആണ് അറസ്റ്റിലായത്. 2021 ഒഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആഡംബരമായി നടന്ന വിവാഹത്തിൻ്റെ മൂന്നാം നാള്‍ യുവതിയുടെ 52 പവൻ സ്വർണാഭരണം നിർബന്ധപൂർവം പണയപ്പെടുത്തി പണം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ കഴിയവേയാണ് അറസ്റ്റ്.
തുടർന്നു ഭാര്യയുടെ കുടുംബവീടും സ്ഥലവും എഴുതി നല്‍കണമെന്നും പുതിയ കാർ വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ടു വഴക്കിട്ടു ഇയാള്‍ മുങ്ങുകയായിരുന്നു. വിവിധ സ്ഥലങ്ങളിലും ബെംഗളൂരുവിലും ഒളിവില്‍ കഴിയവേയാണ് വർക്കല എ.എസ്.പി ദീപക് ധങ്കറിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ വർക്കല എസ്‌എച്ച്‌ഒ ജെ.എസ്.പ്രവീണ്‍, എസ്.ഐ.എ.സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.
