തിരുവനന്തപുരം: ഉദ്യോഗസ്ഥരിലും കരാറുകാരിലുമുള്‍പ്പെടെ ഒരു ചെറിയ വിഭാഗത്തിന് തെറ്റായ പ്രവണതകളുണ്ടെന്നും അതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് .വഴയില പഴകുറ്റി നാലുവരിപ്പാത വികസനത്തിന്റെ ആദ്യ റീച്ചിലുള്‍പ്പെടുന്ന കരകുളം മേല്‍പ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടല്‍ നിർവഹിക്കുകയായിരുന്നു മന്ത്രി.
18 മാസത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കും
സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കുമിത്. സാമ്പത്തികമായും സാമൂഹികമായും നാടിന്റെ പുരോഗതിക്ക് പദ്ധതി ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.18 മാസത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കുന്നതിന് കഠിനമായി പരിശ്രമിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന മന്ത്രി ജി.ആർ.അനില്‍ പറഞ്ഞു.,
ഏണിക്കര ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എമാരായ ജി.സ്റ്റീഫൻ,വി.കെ.പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,മുൻ എം.എല്‍.എ മാങ്കോട് രാധാകൃഷ്ണൻ,നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്ബിളി,കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, ബ്ലോക്ക്ഗ്രാമപഞ്ചായത്തംഗങ്ങള്‍, കെ.ആർ.എഫ്.ബി പ്രോജക്‌ട് ഡയറക്ടർ എം.അശോക് കുമാർ,എക്സിക്യൂട്ടീവ് എൻജിനിയർ രാജമോഹൻ തമ്ബി പി.എസ് എന്നിവരും പങ്കെടുത്തു