ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ വ്യക്തമായ തെളിവില്ലെന്ന് ട്രൂഡോ

.ഡല്‍ഹി: കാനഡയുമായുള്ള നയതന്ത്രബന്ധം ഉലയാൻ കാരണം ജസ്റ്റിൻ ട്രൂഡോയാണെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു കാരണമായതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കെതിരേ വ്യക്തമായ തെളിവില്ലെന്ന ട്രൂഡോയുടെ പരാമർശത്തില്‍ പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം.

ഇന്ത്യക്കെതിരായ ഒരു തെളിവും കാനഡ ഇതുവരെ നല്‍കിയിട്ടില്ല

തെളിവുകളില്ലെന്ന് ഇന്ത്യയുടെ ഉറച്ച നിലപാട് സ്ഥിരീകരിക്കുക മാത്രമാണ് ട്രൂഡോ സർക്കാർ ചെയ്തിരിക്കുന്നത്. ഇന്ത്യക്കെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാനഡ ഇതുവരെ നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.ഫോറിന്‍ ഇന്‍റര്‍ഫിയറന്‍സ് കമ്മീഷന് മുന്‍പാകെയാണ് ട്രൂഡോ തുറന്നുപറച്ചില്‍ നടത്തിയത്. തനിക്ക് ഇന്‍റലിജൻസ് വിവരങ്ങള്‍ മാത്രമാണുണ്ടായിരുന്നതെന്നും വ്യക്തമായ തെളിവില്ലെന്നുമായിരുന്നു ട്രൂഡോ പറഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →