മട്ടന്നൂർ:. മുഖ്യമന്ത്രി പിണറായി വിജയൻഭരിക്കുന്ന പൊലിസ് തനിക്കെതിരെ അതിക്രൂരമായ മർദ്ദനം അഴിച്ചു വിട്ടും കള്ളക്കേസെടുത്ത് പീഡിപ്പിച്ചുവെന്ന ദേശാഭിമാനി ലേഖകൻ്റെ ഫെയ്സ്ബുക്കിലൂടെയുള്ള വെളിപ്പെടുത്തല്‍ വിവാദമാകുന്നു .പൊലിസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും മട്ടന്നൂർ ദേശാഭിമാനി ലേഖകൻ ശരത് പുതുക്കുടി ഉള്‍പെടെ നാല്പതുപേർക്കെതിരെയാണ് മട്ടന്നൂർ പൊലിസ് കേസെടുത്തത്. പൊലിസ് മർദ്ദനമേറ്റ ശരത് കണ്ണൂർ എ.. കെ ജി ആശുപത്രിയില്‍ ചികിത്സയിലാണ്.
പാർട്ടി മുഖപത്രത്തിൻ്റെമട്ടന്നൂര് ഏരിയാ ലേഖകനാണ് ശരത്.
മട്ടന്നൂര്‍ പൊലീസിനെതിരെ പരാതിയുമായി ദേശാഭിമാനി ലേഖകന്‍ ശരത് പുതുക്കുടി ഫെയ്സ്ബുക്ക് വിമർശനവുമായി രംഗത്ത് വന്നത് ഏറെവിവാദമായിട്ടുണ്ട്.മട്ടന്നൂർ പോളിടെക്നിക്ക് കോളേജ് ഇലക്ഷൻ റിപ്പോർട്ടു ചെയ്യാൻ പോയ തന്നെ പൊലീസ് അകാരണമായി മര്‍ദിച്ചുവെന്നാണ് ശരത്തിൻ്റെ ആരോപണം. വർഷങ്ങളായി പാർട്ടി മുഖപത്രത്തിൻ്റെമട്ടന്നൂര് ഏരിയാ ലേഖകനാണ് ശരത്. മട്ടന്നൂര്‍ പോളിടെക്നിക് കോളേജ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവമെന്ന് ശരത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുന്നതിന്റെ ചിത്രം എടുത്തതാണ് പ്രകോപനകാരണം.
വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ നേരിയ സംഘര്‍ഷത്തിലേക്ക് പൊലീസ് കടന്നുകയറിയ ഇടത്താണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് ശരത് പറയുന്നു. എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെ പൊലീസുകാര്‍ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേശാഭിമാനി ലേഖകനാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ശരത് ആരോപിച്ചു.
മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞു
കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തന്നെ മര്‍ദിച്ചതെന്നും ശരത് പറയുന്നു. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്നും ശരത് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ എത്തുന്നതുവരെ ആക്രമണം തുടര്‍ന്നു. സ്റ്റേഷന് മുന്നില്‍ പാര്‍ട്ടി സഖാക്കള്‍ ഇടിവണ്ടി തടഞ്ഞ് ഞങ്ങളെ പുറത്തിറക്കിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശരത് വ്യക്തമാക്കി.
സി.പി.എം മട്ടന്നൂർ ഏരിയാ കമ്മിറ്റിയും വിമർശനവുമായി രംഗത്ത്
പൊലിസ് മർദ്ദനത്തിനെതിരെ സി.പി.എം മട്ടന്നൂർ ഏരിയാ കമ്മിറ്റിയും വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഏരിയാ നേതൃത്വത്തിൻ്റെ ആവശ്യം. തനിക്കെതിരെ നടന്ന അക്രമത്തിൻ്റെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടെ ശരത്ത് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ശരത്തിൻ്റെ മുന്നറിയിപ്പ്.