ദുല്‍ഖഅദ് 29 (ജൂണ്‍ ഏഴ്, വെള്ളി)ന് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് ജൂണ്‍ എട്ട് ശനിയാഴ്ചയും അറഫാദിനം ജൂണ്‍ 16 ന് ഞായറാഴ്ചയും ബലിപെരുന്നാള്‍ ജൂണ്‍ 17 തിങ്കളാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു. കടലുണ്ടി കോര്‍ണിഷിലാണ് ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായത്.