കോഴിക്കോട് ഭട്ട് റോഡില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിയോടെയാണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാര്‍ കത്തുകയായിരുന്നു.
വാഹനം കത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടിക്കൂടുകയായിരുന്നു. കാര്‍ നിര്‍ത്തിയ ഉടനെ ഡ്രൈവര്‍ക്ക് പുറത്തിറങ്ങാന്‍ നാട്ടുകാര്‍ ഡോര്‍ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെല്‍റ്റ് കുടുങ്ങുകയായിരുന്നു.തീ ആളിപ്പടർന്നതോടെ രക്ഷപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ഉടനെ തന്നെ കാര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.