‘മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിത്; ചിരി മായാതെ മടങ്ങൂ ടീച്ചര്‍…’

കോഴിക്കോട്: വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഷാഫി പറമ്ബില്‍ വിജയം ഉറപ്പിച്ച്‌ മുന്നേറുകയാണ്. ഇതിനിടെ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി കെ കെ ശൈലജയോട് അഭ്യർത്ഥനയുമായി കെ കെ രമ എംഎല്‍എ.ചിരി മായാതെ മടങ്ങൂ ടീച്ചർ എന്നാണ് രമ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ചിരി മായാതെ മടങ്ങൂ ടീച്ചർ..

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്…

ഇവിടുന്ന് മടങ്ങുമ്ബോള്‍ അങ്ങനെയേ മടങ്ങാവൂ❤️..

മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേർത്തു പിടിച്ച നാടാണിത്.

മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച്‌ യാത്രയാക്കുകയാണ്…

രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…

വരും തെരഞ്ഞെടുപ്പുകളില്‍ മതമല്ല,

മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ

ഇന്നാട് ബാക്കിയുണ്ട്..

സ്വന്തം,

കെ.കെ.രമ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →