സൈനിക യുദ്ധ വിമാനം തകർന്നു വീണു. ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റ ആയ തേജസ് വിമാനമാണ് (Tejas aircraft ) അപകടത്തിൽപ്പെട്ടത്. ജെയ്സാൽമേറിലായിരുന്നു സംഭവം. അപകടത്തിന് മുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം എന്നാണ് റിപ്പോർട്ടുകൾ. തക്ക സമയത്ത് പൈലറ്റുമാർ ഇജക്ട് ചെയ്തതിനാൽ ആളപായം ഉണ്ടായില്ല. അപകടത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിമാനം പൂർണമായും കത്തിനശിച്ചു.