ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കില്‍ ജോലി; സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെൻഷൻ

മലപ്പുറം: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ. മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജൻ ഡോ.
അബ്ദുല്‍ ജലീലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ ആശുപത്രിയില്‍ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെ ഇയാള്‍ സ്വകാര്യ ക്ലിനിക്കില്‍ എത്തി ജോലി ചെയ്യുകയായിരുന്നു.
ഡ്യൂട്ടി സമയത്ത് ഇയാള്‍ മറ്റൊരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ശനിയാഴ്ച വിജിലൻസ് നടത്തിയ പരിശോധനയില്‍ ഇയാളെ പിടികൂടുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →