മാറഞ്ചേരി പനമ്പാട് ആളില്ലാത്ത വീട്ടിൽ മോഷണം.മാറഞ്ചേരി അവിണ്ടിത്തറ പതിനഞ്ചാം വാര്‍ഡില്‍
കിരിയത്ര ശ്രീജിത്തിന്റെഅടച്ചിട്ട വീട്ടിൽ ആണ് മോഷണം നടന്നത്.ശ്രീജിത്തും, കുടുംബവും ഗള്‍ഫിലാണ്. അടുത്ത വീട്ടിൽ മാതാപിതാക്കൾ താമസിക്കുന്നുണ്ട്.ഞായറാഴ്ച്ച പുലര്‍ച്ചെ 1.45നാണ് സംഭവം.വാതില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് വീടിനകത്തെ ടിവി അലക്സ ടോയ്,വൈഫൈ മോഡം, ക്യാമറയുടെ ഡി.വി.ആർ തുടങ്ങിയ കവര്‍ന്നു. രാവിലെ ശ്രീജിത്തിന്റെ പിതാവ് തോട്ടം നനയ്ക്കാന്‍ വന്നപ്പോഴാണ് സംഭവം കാണുന്നത്. പ്രതി ടിവിയുമായി പോകുന്ന ദൃശ്യം സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.പെരുമ്പടപ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു