തിരുനാവായ: വെട്ടിച്ചിറയിൽ അഞ്ചു കടകളിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മോഷണം.
ഫർണിമാർട്ട് ഫർണിഷിങ് സെന്റർ, മങ്ങാട്ട് പെയിന്റ് കട, ഇലക്ട്രിക് കട, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലും മജ്മഅ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസിലുമാണ് മോഷണം.
അഞ്ച് കടകളുടെയും ഷട്ടർപൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് കള്ളൻമാർ അകത്ത് കയറിയത്.
ഫർണിമാർട്ട് കർട്ടൻ സെന്ററിൽ നിന്ന് 1,30,000 രൂപയോളം വിലവരുന്ന ഐ പാഡും ഡി.വി.ആറും നഷ്ടപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനമായ വെട്ടിച്ചിറ മജ്മഅയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുമാണ് മോഷ്ടിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് മോഷണം നടന്നതെന്ന് പുറത്തുനിന്നുള്ള സി.സി.ടി.വി.യിൽ നിന്ന് വ്യക്തമായി.
കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മലപ്പുറത്തുനിന്നുള്ള വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തി. നാലുപേരടങ്ങുന്ന സംഘമാണ് മോഷണത്തിനുപിന്നിലെന്ന് പോലീസ് പറഞ്ഞു