മലപ്പുറം: അബ്ദുൾ നാസർ മഅദനിയെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) ചെയർമാനായി തിരഞ്ഞെടുത്തു. കോട്ടക്കലിൽ ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനം എതിരില്ലാതെയാണ് അബ്ദുൾ നാസർ മഅദനിയെ തിരഞ്ഞെടുത്തത്.
പിഡിപി രൂപീകരണത്തിന്റെ മുപ്പതാം വാർഷികത്തിലാണ് പാർട്ടിയുടെ പത്താം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ച കോട്ടക്കലിൽ തുടക്കമായത്. രാവിലെ ആരംഭിച്ച സംസ്ഥാന പ്രതിനിധി സമ്മേളനം ഓൺലൈനിലൂടെ അബ്ദുനാസർ മഅദനിയാണ് ഉദ്ഘാടനം ചെയ്തത്.