കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും; കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങൾ കേരളം ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതി പരിഹിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യയന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും.2025 ജൂണിൽ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂർണമായി കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി

രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ടെന്ന് കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേർത്തു. കേന്ദ്രം ഒഴുവാക്കിയ ചരിത്ര സത്യങ്ങൾ പാഠപുസ്തകത്തിൽ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്യും.ഇന്ത്യയെന്ന പദം ഒഴുവാക്കി ഭാരതം എന്നാക്കണമെന്നാണ് NCERT പറയുന്നത്.

കേരളത്തിലെ പാഠപുസ്തകളിൽ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →