കോഴിക്കോട്: ട്രഷറി നിയന്ത്രണത്തിൽ കുരുങ്ങി തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതികൾ. സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നരമാസം ശേഷിക്കെ 26.03 ശതമാനം പദ്ധതികൾ മാത്രമാണ് പൂർത്തിയായത്. 311കോടി രൂപയുടെ ബില്ലുകളാണ് ട്രഷറിയിൽ അനുമതി കാത്തുകിടക്കുന്നത്.
ഈ സാമ്പത്തിക വർഷം 7460 കോടി 65 ലക്ഷം രൂപയാണ് ബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്കായി സർക്കാർ മാറ്റിവച്ചത്. ഇതിൽ 1941 കോടി 75 ലക്ഷം രൂപ മാത്രമാണ് ഇന്നലെ വരെ സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയത്. 12925 ബില്ലുകളാണ് അനുമതി കാത്ത് ട്രഷറിയിൽ കിടക്കുന്നത്.
പ്രളയവും കൊവിഡും അതിജീവിച്ച്, കഴിഞ്ഞ ആറ് വർഷങ്ങളിൽ അഞ്ച് വർഷവും ശരാശരി 85 ശതമാനം പദ്ധതികൾ പൂർത്തികരിക്കാൻ സംസ്ഥാനത്തിന് സാധിച്ചിരുന്നു. 2019-20 സാമ്പത്തിക വർഷം മാത്രമാണ് 55.87 ശതമാനമായി കുറഞ്ഞു പോയത്.