മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്ര ; അക്രമ യാത്ര : രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള യാത്രക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. അക്രമ യാത്രയ്‌ക്കെതിരെ സ്ത്രീ സമൂഹം പ്രതികരിക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സംഗമം നടത്തിയപ്പോള്‍ തന്നെ പിണറായിക്കും സഖാക്കള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിയ സ്ത്രീകളെയും വണ്ടിയുടെ ഡ്രൈവറെയും ഡിവൈഎഫ്ഐക്കാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞുനിര്‍ത്തി സ്ത്രീകളെ മര്‍ദിച്ചത് എന്ത് ‘രക്ഷാ പ്രവര്‍ത്തനമാണ്’ എന്നും ജെബി മേത്തര്‍ ചോദിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →