ടി20യില്‍ ഇന്ത്യയ്ക്ക് മിന്നും ജയം ;പരമ്പരയും സ്വന്തമാക്കി

റായ്പൂർ : ഇന്ന് നടന്ന നാലാം ടി20യില്‍ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.അഞ്ച് മത്സരങ്ങളിൽ വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന മത്സരങ്ങളിൽ വിജയിക്കുകയും ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ തോൽക്കുകയും ചെയ്തിരുന്ന ഇന്ത്യ ഇന്നത്തെ വിജയത്തോടെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കിയിരുന്നു.

റായ്പൂരിൽ ഇന്ന് നടന്ന നാലാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 174 റണ്‍സാണ് എടുത്തത്.മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളൂ.

29 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത റിങ്കുസിങ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഒസീസിന് വേണ്ടി ബെൻ ഡ്വാര്‍ഷിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.നിർണായകമായ മത്സരത്തില്‍ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണര്‍മാരായ യശസ്വി ജയ്‌സ്വാളും റുതുരാജ് ഗെയ്കവാദും മികച്ച തുടക്കമാണ് നല്‍കിയത്.അതേസമയം ലോകകപ്പിന് ശേഷം വിശ്രമം കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →