കുന്നംകുളത്ത് മോഷ്ടിച്ചു കടത്തുന്ന കരിബിൻ ജ്യൂസ് മെഷീനുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ

കുന്നംകുളം :മോഷ്ടിച്ചു കടത്തുന്ന കരിബിൻ ജ്യൂസ് മെഷീനുമായി രണ്ടുപേർ കുന്നംകുളം പോലീസിന്റെ പിടിയിൽ.വ്യാഴാഴ്ച രാത്രി പെട്രോളിന് ഇടയിൽ തുരുത്തിക്കാട് വെച്ച് പിക്കപ്പിൽ കടത്തിക്കൊണ്ടുപോകുന്ന കരിമ്പിൻ ജ്യൂസ് മെഷീൻ കണ്ട് സംശയം തോന്നി വാഹനത്തിൽ ഉണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ ഉണ്ടായിരുന്ന മിഷൻ മലപ്പുറം ജില്ലയിലെ പറങ്കിമൂച്ചിങ്ങൽ നിന്നും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.വാഴക്കാട് കുമ്പിടി വീട്ടിൽ അബ്ദുൽ ഗഫൂർ,വരവൂർ ചാത്തൻകുട്ടിൽ വീട്ടിൽ ഉമ്മർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ജില്ലയിൽ അകത്തും പുറത്തുമായി ആറോളം കേസുകളിൽ പ്രതിയാണ് ഇവർ. കുന്നംകുളത്ത് റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോ പൊളിച്ചു മാറ്റി വിറ്റ് കേസിൽ അറസ്റ്റിലായിരുന്ന ഇരുവരും ഈ ഇടയാണ് പുറത്തിറങ്ങിയത്.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കുന്നംകുളത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →