കണ്ണൂർ: പയ്യന്നൂരിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പി.വി പവിത്രനെയാണ് പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 2022ൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് മരണം.