എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയി; കുമരനെല്ലൂർ ടൗണിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

പാലക്കാട്‌: കുമരനെല്ലൂർ ടൗണിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ടോടെ കുമരനെല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ ഏറ്റുമുട്ടിയത്.

എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുത‍ര്‍ക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. കുമരനെല്ലൂർ സെൻററിലെ ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് ത‍ര്‍ക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാൻ വെച്ചിരുന്ന സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മിലടിച്ചത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾക്ക്‌ നശിപ്പിക്കപ്പെട്ടതായാണ് വിവരം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →