കൊച്ചിയിൽ കത്തി കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കൊച്ചിയിൽ കത്തി കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ജിൻസൺ, നിതിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ പ്രതികൾ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ 24 നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തോപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിചു