വധശ്രമക്കേസിലെ പ്രതികൾ പൊലീസിനെ ആക്രമിച്ചു, ഒരു പൊലീസുകാരന് വെട്ടേറ്റു. സംഭവം നടന്നത് തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രാത്രി പത്തരയോടെ. സിവിൽ പൊലീസ് ഓഫീസർ ബിനുവിനാണ് പരിക്കേറ്റത്. അനസ് ഖാൻ, ദേവനാരായണൻ എന്നിവരാണ് ആക്രമണം നടത്തിയത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരവെയാണ് ആക്രമണമുണ്ടായത്. പ്രതികളെ അറസ്റ്റ് ചെയ്തു