ഞങ്ങൾ നിസ്സഹായർ,മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞു’ റോബിൻ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ, ഇറങ്ങാതെ യാത്രക്കാർ

‘ഞങ്ങൾ നിസ്സഹായർ,മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് വിളിച്ചു പറഞ്ഞു’

റോബിൻ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ, ഇറങ്ങാതെ യാത്രക്കാർ

ചെന്നൈ ∙ കേരളത്തിൽ രണ്ടാം ദിവസവും മോട്ടർ വാഹന വകുപ്പ് (എംവിഡി) തടഞ്ഞതിനു പിന്നാലെ, റോബിൻ ബസിനെ തമിഴ്നാട് മോട്ടർ‌ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിന് ഗാന്ധിപുരം ആർടിഒയാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. മോട്ടർ വാഹനവകുപ്പിന്റെ ജോയിന്റ് കമ്മിഷണറുടെ ഓഫിസിലാണ് ഇപ്പോൾ വാഹനം. തിങ്കളാഴ്ച ജോയിന്റ് കമ്മിഷണർ ഓഫിസിൽ എത്തിയശേഷം മാത്രമേ പിഴ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമാകൂ. അതുവരെ ബസ് ഓഫിസിൽ കിടക്കുമെന്നാണ് വിവരം.

പൊലീസ് എത്തി ബസിൽനിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബസ് ഉടമയും യാത്രക്കാരും തയാറായില്ല. കേരളത്തിലേക്ക് തിരികെ വരാനായി പകരം ബസ് വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വാഹനത്തിലുണ്ട്. കേരള സർക്കാരിന്റെ നിർദേശ പ്രകാരമാണ് വാഹനം പിടിച്ചെടുത്തതെന്ന് റോബിൻ ബസ് ഉടമ ഗിരീഷ് പരാതിപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →