നവകേരള സദസ്സിലെത്തി മുസ്ലിം ലീഗ് നേതാവ്

കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസിന്റെ ഭാഗമായത് തൻ്റെ നാട്ടിലെ പ്രശ്നങ്ങളും വിദ്യാഭ്യാസം സംബന്ധമായ പ്രശ്നങ്ങളും പറയാനെന്ന് മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍ എ അബൂബക്കർ. രാഷ്ട്രീയപരമായ കാര്യങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത് തന്റെ ബാധ്യതയാണ്. നായന്മാര്‍മൂല തൻ്റെ നാടാണെന്നും അദ്ദേഹം പറഞ്ഞു.

‘അവിടെ പ്രശ്‌നങ്ങള്‍ ഉണ്ട്. ദേശീയപാതയുടെ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. അതോടൊപ്പം എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. പരിപാടിയെ കുറിച്ച് കളക്ടര്‍ വിളിച്ച് പറഞ്ഞിരുന്നു’, അബൂബക്കർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →