ജനപ്രിയ ടി വി സീരിയൽ ‘സാന്ത്വന’ത്തിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ സംവിധായകൻ ആദിത്യൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ്. തിരുവനന്തപുരത്ത് പേയാട് ആണ് താമസം. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

ടെലിവിഷൻ രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് ആദിത്യൻ. സാന്ത്വനത്തെ കൂടാതെ ആദിത്യൻ സംവിധാനം ചെയ്ത അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയും ജനപ്രിയ പരമ്പരകളാണ്. സിനിമാ- ടെലിവിഷൻ രംഗത്തെ പ്രമുഖരടക്കം ആദിത്യന്റെ ആകസ്മിക വേർപാടിന്റെ ഞെട്ടലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →