കടം കയറി കട്ടപ്പുറത്തായ കടനാട്‌ സഹകരണ ബാങ്കിന് മുമ്പിൽ ജനങ്ങൾ ധർണ്ണാ സമരം നടത്തി;പുഷ്പചക്രം സമർപ്പിച്ചു

പാലാ;കടനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ അഴിമതിയിൽ പ്രതിഷേധിച്ച് ബാങ്കിന് മുൻപിൽ ജനങ്ങൾ ധർണ്ണാ സമരം നടത്തി.തുടർന്ന് ബാങ്കിന് മുമ്പിൽ പുഷ്പചക്രവും സമർപ്പിച്ചു.

കോട്ടയം ജില്ലയിലെ പാലാ കടനാട് സർവ്വീസ് സഹകരണ ബാങ്കിൽ സിപിഎം നേതാക്കൾക്കും ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ ആശ്രിതർക്കും വഴിവിട്ട് വായ്‌പകൾ അനുവദിക്കുകയും സഹകാരികളായ നൂറുകണക്കിന് സാധാരണക്കാരുടെ നിക്ഷേപങ്ങൾ തിരികെ ലഭിക്കാത്ത സാഹചര്യത്തിലും കടനാട് ബാങ്ക് നിക്ഷേപക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊല്ലപ്പള്ളിയിൽ കടനാട് ബാങ്കിന് മുൻപിൽ സഹകാരികളുടെ ധർണ്ണ സമരം നടന്നു

സിപിഐഎം നേതാക്കളുടെ മക്കൾക്കും കുടുംബാംഗങ്ങൾക്കും വഴിവിട്ട് ബാങ്കിൽ നിയമനങ്ങൾ നടത്തുകയും ഇടതുപക്ഷ നേതാക്കൾ ബിനാമികൾ വഴി അനധികൃതമായി എടുത്തിരിക്കുന്ന വായ്പ്പകളുടെ കാലാവധി കഴിഞ്ഞിട്ടും തുടര്നടപടികളിലേക്ക് പോകാത്തതും ഗുരുതര ക്രമക്കേടെന്ന് നിക്ഷേപകർ ആരോപിച്ചു

സഹകരണ സംഘം രജിസ്ട്രാർ ജനറലിന്റെ അന്വേഷണത്തിൽ കടനാട് ബാങ്കിൽ നടന്നിരുന്ന വൻ തട്ടിപ്പ് പുറത്തായിട്ടും ബാങ്ക് ഭരണ സമിതി സഹകാരികളിൽ നിന്നും വിവരങ്ങൾ മറച്ചു വെച്ച് വൻ തോതിലുള്ള കൊള്ള ഇപ്പോഴും നിർബാധം തുടരുകയാണെന്നും സമര സമിതി ആരോപിച്ചു.

നിക്ഷേപക സംരക്ഷണ സമിതി പ്രസിഡന്റ് എൻ എ മാത്യു,സെക്രട്ടറി ജോസഫ് സേവ്യർ, ടോം കോഴിക്കോട്ട്, സിബി റീത്ത ജോർജ്,റോയ് വാഴക്കാല; ബിനീഷ് ചൂണ്ടച്ചേരി,വിവിധ സാമൂദായിക സംഘടനാ നേതാക്കൾ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →